75 ഇന്ത്യൻ ഗ്രാമങ്ങൾ ഇസ്രായേൽ സാങ്കേതിക വിദ്യയിൽ നവീകരിക്കും

ന്യൂഡൽഹി: ഇന്ത്യയിലെ 75 ഗ്രാമങ്ങൾ ഇസ്രായേലിന്റെ സഹകരണത്തോടെ നവീകരിക്കുമെന്ന് കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമർ അറിയിച്ചു. ഇസ്രായേൽ സന്ദർശനത്തിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം.
ഇസ്രായേലിൽ ത്രിദിന സന്ദർശനത്തിനായി എത്തിയ കേന്ദ്രമന്ത്രി രാജ്യത്തെ കാർഷികമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്ന് നിരവധി കാർഷിക വിഷയങ്ങൾ ഇരുവരും തമ്മിൽ ചർച്ച ചെയ്തു. ആധുനിക കാർഷിക സാങ്കേതിക രീതികൾ, കപ്പാസിറ്റി ബിൾഡിങ്, വാട്ടർ മാനേജ്‌മെന്റ്, ഗ്രാമ വികസനം എന്നീ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഇസ്രായേലും ഇന്ത്യയും തമ്മിൽ കഴിഞ്ഞ 30 വർഷമായി തുടരുന്ന നയതന്ത്ര ബന്ധത്തിന് നിലവിൽ പുരോഗമിക്കുന്ന ഉഭയകക്ഷി ചർച്ചകൾ സഹായകരമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

അതേസമയം ഇന്ത്യയും ഇസ്രായേലും തമ്മിൽ സൗജന്യ വ്യാപാര കരാർ ഒപ്പുവെക്കുന്നതിൽ അന്തിമതീരുമാനം ഉടനുണ്ടാകുമെന്നാണ് വിവരം. വരുന്ന ജൂൺ മാസം അവസാനത്തോടെ ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവെച്ചേക്കുമെന്നാണ് സൂചന. ത്രിദിന സന്ദർശനത്തിനായി കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ മെയ് എട്ടിനായിരുന്നു ഇസ്രായേലിൽ എത്തിയത്

© 2024 Live Kerala News. All Rights Reserved.