ഇസ്രയേലുമായി ബന്ധപ്പെട്ട കപ്പല്‍ ഇറാന്‍ ഗാര്‍ഡുകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്

ള്‍ഫിലെ സയണിസ്റ്റ് ഭരണകൂടവുമായി ബന്ധപ്പെട്ട ഒരു കണ്ടെയ്നര്‍ കപ്പല്‍ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ‘എംസിഎസ് ഏരിസ്’ എന്ന പേരിലുള്ള കണ്ടെയ്‌നര്‍ കപ്പലാണ് പിടിച്ചെടുത്തത്. ഹോര്‍മൂസ് കടലിടുക്കിന് സമീപത്തുവെച്ചായിരുന്നു സംഭവം.

‘ഹെലിബോണ്‍ ഓപ്പറേഷന്‍’ നടത്തി സെപാ നേവി സ്പെഷ്യല്‍ ഫോഴ്സാണ് എംസിഎസ് ഏരീസ് എന്ന കണ്ടെയ്നര്‍ കപ്പല്‍ പിടിച്ചെടുത്തത്. നിലവില്‍ കപ്പല്‍ പ്രദേശിക സമുദ്രത്തിലേക്ക് തിരിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇറാന്റെ റവല്യൂഷണറി ഗാര്‍ഡുകള്‍ നേരത്തെ ഈ ബോര്‍ഡിംഗ് രീതി ഉപയോഗിച്ചിരുന്നുവെന്നും ആംബ്രെ കൂട്ടിച്ചേര്‍ത്തു.
ഹെലികോപ്റ്ററില്‍ നിന്ന് കണ്ടെയ്‌നര്‍ കപ്പലിലേക്ക് മൂന്ന് വ്യക്തികള്‍ വേ?ഗത്തില്‍ കയറി പോകുന്നതായി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുവെന്ന് സുരക്ഷാ സ്ഥാപനമായ ആംബ്രെയാണ് അറിയിച്ചത്.

© 2024 Live Kerala News. All Rights Reserved.