നിലമ്പൂരില്‍ മാവോയിസ്റ്റും പൊലീസും തമ്മില്‍ നേര്‍ക്കുനേര്‍ വെടിവെപ്പ്; വനത്തിനുള്ളില്‍ പരിശോധന തുടരുന്നു

മലപ്പുറം: നെടുങ്കയം മുണ്ടക്കടവ് കോളനിയില്‍ ഇന്നലെ രാത്രി മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ നേര്‍ക്കുനേര്‍ വെടിവെപ്പ് .ആര്‍ക്കും പരുക്കില്ല. വയനാട് സ്വദേശിയായ മാവോയിസ്റ്റ് സോമനും സംഘവും വൈകിട്ട് മുണ്ടക്കടവ് കോളനിയില്‍ ക്ലാസെടുക്കാനെത്തിയത്. പൊലീസ് സാന്നിധ്യം അറിഞ്ഞയുടന്‍ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. അഞ്ചു റൗണ്ട് വെടിയുതിര്‍ത്തതായി ഡിവൈഎസ്പി പറഞ്ഞു. ആറുപേരാണ് സംഘത്തിലുണ്ടായിരുന്നത്. പൊലീസിന്റെയും തണ്ടര്‍ബോള്‍ട്ടിന്റെയും നേതൃത്വത്തില്‍ വനത്തിനുള്ളില്‍ പരിശോധന തുടരുകയാണ്.

© 2024 Live Kerala News. All Rights Reserved.