ബിജെപി ദേശീയ കൗണ്‍സില്‍ യോഗം ഇന്ന്; പ്രധാനമന്ത്രി കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കും; രാജ്യം ഉറ്റുനോക്കുന്ന രാഷ്ട്രീയ പ്രമേയം ഉച്ചയ്ക്ക് അവതരിപ്പിക്കും; ദീന്‍ദയാല്‍ ഉപാധ്യയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കും നരേന്ദ്രമോദി തുടക്കം കുറിക്കും

കോഴിക്കോട് : ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന് ഇന്ന്് കോഴിക്കോട് തുടക്കം. പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ ബിജെപി ദേശീയ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി കൗണ്‍സില്‍ യോഗത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കും. രാജ്യം ഉറ്റുനോക്കുന്ന രാഷ്ട്രീയ പ്രമേയം കൗണ്‍സിലില്‍ ഉച്ചയ്ക്ക് അവതരിപ്പിക്കും.ബിജെപിയുടെ പ്രമുഖ നേതാക്കള്‍ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി പ്രസംഗത്തോടെയാണ് ഒരു ദിവസം നീണ്ടു നില്‍ക്കുന്ന യോഗം അവസാനിക്കുക. ദീന്‍ദയാല്‍ ഉപാധ്യയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കും നരേന്ദ്രമോദി തുടക്കം കുറിക്കും. പ്രധാനമന്ത്രി ഉച്ചയ്ക്ക് പാര്‍ട്ടിനേതാക്കള്‍ക്കൊപ്പം ഓണസദ്യയില്‍ പങ്കെടുക്കും. എന്‍ഡിഎ സഖ്യകക്ഷി നേതാക്കളായ തുഷാര്‍ വെള്ളാപ്പള്ളി, സികെ ജാനു എന്നിവരും പ്രധാനമന്ത്രിയ്‌ക്കൊപ്പം ഓണസദ്യയില്‍ പങ്കെടുക്കപം. വൈകീട്ട് അഞ്ചരയോടെ പ്രധാനമന്ത്രി ന്യൂഡല്‍ഹിക്ക് തിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വൈകീട്ട് ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും ജനകീയ വിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതെന്നും കോഴിക്കോട് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ വ്യക്തമാക്കി.ബിജെപി സംസ്ഥാന കമ്മിറ്റി നിയോഗിച്ച വിദഗ്ദ്ധ സമിതിയോട് കര്‍ഷകര്‍ക്കായി ഇ കൊമേഴ്‌സ് സാധ്യതകള്‍ നിലനിര്‍ത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ബിജെപി ദേശീയകൌണ്‍സിലിന്റെ ഭാഗമായി നടത്തിയ സ്മൃതിസംഗമം പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുത്തു.

© 2024 Live Kerala News. All Rights Reserved.