റെയ്ഡിന് മുന്‍പെ കെ.ബാബുവിന്റെയും ഭാര്യയുടെയും ലോക്കറുകള്‍ കാലിയാക്കി;തൃപ്പൂണിത്തുറ എസ്ബിടി,എസ്ബിഐ ബാങ്കുകളിലുളള ലോക്കറുകളാണ് കാലിയാക്കിയത്; സിസിടിവി ദൃശ്യങ്ങള്‍ വേണമെന്ന് ബാങ്ക് അധികൃതരോട് വിജിലന്‍സ്

കൊച്ചി: മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെയും ഭാര്യയുടെയും പേരിലുള്ള ബാങ്ക് ലോക്കറുകള്‍ കാലിയാക്കിയതില്‍ വിജിലന്‍സ് അന്വേഷണം. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് റെയ്ഡ് നടത്തുന്നതിന് ഒരു മാസം മുന്‍പാണ് കെ ബാബുവിന്റെയും ഭാര്യയുടെയും രണ്ടു ലോക്കറുകള്‍ കാലിയാക്കിയത്. ലോക്കറുകള്‍ കാലിയാക്കുന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കണമെന്ന് വിജിലന്‍സ് ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.തൃപ്പൂണിത്തുറ എസ്ബിടി,എസ്ബിഐ ബാങ്കുകളിലുളള ലോക്കറുകളാണ് കാലിയാക്കിയത്. വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി ഒരു മാസത്തിനു ശേഷമാണ് ബാബുവിന്റെയും ബന്ധുക്കളുടെയും ലോക്കറുകള്‍ വിജിലന്‍സ് പരിശോധിച്ചത്. പരിശോധനയില്‍ കാര്യമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബാബുവിന്റെയും ബന്ധുക്കളുടെയും ലോക്കറുകളില്‍നിന്ന് 300 പവനോളം സ്വര്‍ണം മാത്രമാണ് കണ്ടെത്താനായത്. എന്നാല്‍ ഒരുമാസം മുമ്പ് ലോക്കറുകള്‍ കാലിയാക്കിയെന്ന വിവരം വിജിലന്‍സിന് പിന്നീട് ലഭിച്ചുവെന്നാണ് സൂചന.

© 2024 Live Kerala News. All Rights Reserved.