ശ്രീനഗര്‍: കശ്മീരിലെ ഉറിയില്‍ സൈനിക ബ്രിഗേഡ് ആസ്ഥാനത്തിന് നേര്‍ക്ക് ഭീകരാക്രമണം. ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറി ബ്രിഗേഡിനു നേര്‍ക്കാണ് ഭീകരാക്രമണം ഉണ്ടായത്.ഉറിയിലെ സൈനിക കേന്ദ്രത്തില്‍ അതിക്രമിച്ചു കയറിയ നാല് ഭീകരരെ സൈന്യം
വധിച്ചു. ശ്രീനഗര്‍ – മുസഫറാബാദ് ഹൈവേയ്ക്കരികിലാണു സൈനിക കേന്ദ്രം. ആക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടു.20 ജവാന്‍മാര്‍ക്ക് പരുക്ക്. ബ്രിഗേഡ് ആസ്ഥാനത്തിനുള്ളില്‍ കനത്ത ഏറ്റുമുട്ടല്‍ തുടരുന്നു. ഇന്നു പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം. ചില ബാരക്കുകള്‍ക്കു തീപിടിച്ചു. നിയന്ത്രണരേഖയോട് അടുത്ത പ്രദേശമാണിത്. 12 ബ്രിഗേഡിന്റെ ഉറിയിലെ ആസ്ഥാനത്താണ് ആക്രമണം. അതേസമയം, കശ്മീരിലെ സ്ഥിതിഗതികള്‍ പരിഗണിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് റഷ്യയിലേക്കും യുഎസിലേക്കുമുള്ള യാത്ര മാറ്റിവച്ചു.