കൊച്ചി: ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ പുലിമുരുകനിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഗോപിസുന്ദര്‍ സംഗീതം ചെയ്തിരിക്കുന്ന ഗാനം തിരുവോണദിവസം വൈകിട്ട് ആറിനാണ് പുറത്തുവിട്ടത്‌കെ. ജെ. യേശുദാസും കെ. എസ്. ചിത്രയും ചേര്‍ന്ന് ആലപിച്ച മെലഡിയാണ് പുറത്ത് വന്നിരിക്കുന്നത്. ഗാനരചന റഫീക്ക് അഹമ്മദ്. കാടിന്റെ വശ്യത എടുത്തുകാണിക്കുന്ന ദൃശ്യങ്ങളാണ് ‘കാടണിയും കാല്‍ച്ചിലമ്പേ’ എന്ന ഗാനരംഗത്തിലുള്ളത്. മോഹന്‍ലാലിന് പുറമെ കമാലിനി മുഖര്‍ജി, ബേബി ദുര്‍ഗ പ്രേംജിത്ത്, സേതുലക്ഷ്മി, ലാല്‍, വിനു മോഹന്‍ എന്നിവരും ഗാനരംഗത്തില്‍ എത്തുന്നുണ്ട്. തമിഴ് താരം നമിതയും ഗാനരംഗത്തില്‍ പ്രത്യപക്ഷപ്പെടുണ്ട്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെലുങ്ക് നടന്‍ ജഗത്പതി ബാബു, ഹിന്ദി താരം മകരാന്ദ് ദേശ്പാണ്ഡെ, തമിഴ് നടന്‍ കിഷോര്‍ എന്നിവരും ചിത്രത്തിലുണ്ട്. മലയാള സിനിമ കണ്ടതിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നാണ് പുലിമുരുകന്‍.