കൊച്ചി: വീണ്ടും ആരാധകരെ നിരാശപ്പെടുത്തികൊണ്ട് മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ റീലിസിങ് നീട്ടി. ഓണത്തിന് പുലിമുരുകന്‍ എത്തും എന്നായിരുന്നു ഏറ്റവും ഒടുവിലായി വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രം ചില പ്രശ്‌നങ്ങള്‍ കാരണം ഓണത്തിന് എത്തില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മലയാളത്തിലെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് പുലിമുരുകന്‍. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്.