കെ ബാബുവിന്റെ ഇടപാടുകള്‍ കൂടുതല്‍ പുറത്ത് വരുന്നു; ബിനാമിയായ ബാബുറാമിന് 41 ഇടങ്ങളില്‍ ഭൂമിയുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി; മകളുടെ പേരിലുള്ള ലോക്കര്‍ പരിശോധിക്കുന്നു

കൊച്ചി: മുന്‍മന്ത്രി കെ.ബാബുവിന്റെ ബിനാമിയെന്ന് സംശയിക്കുന്ന കുമ്പളം സ്വദേശി ബാബുറാം 27 വസ്തു ഇടപാടുകള്‍ നടത്തിയതായി വിജിലന്‍സ് കണ്ടെത്തി. ബാബുറാമിന് 41 ഇടങ്ങളില്‍ ഭൂമിയുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി. അഞ്ചുവര്‍ഷത്തിനിടെയാണ് കോടികളുടെ ഇടപാടുകള്‍ നടത്തിയത്. ഇതുസംബന്ധിച്ച രേഖകള്‍ ബാബുറാമിന്റെ പക്കല്‍നിന്ന് വിജലന്‍സ് പിടിച്ചെടുത്തു.ബാബുവിന്റെ പെണ്‍മക്കളുടെ ബാങ്ക് ലോക്കറുകള്‍ തുറന്നു പരിശോധിക്കുന്നതിനുള്ള നടപടികളും വിജിലന്‍സ് തുടങ്ങി. എര്‍ണാകുളത്തെ രണ്ട് ബോങ്ക് ലേക്കറാണ് പരിശോധിക്കുന്നത്.അതിനിടെ, കെ.ബാബുവിന്റെ പഴ്‌സനല്‍ സ്റ്റാഫ് അംഗമായിരുന്ന നന്ദകുമാറിനെ കൊച്ചി വിജിലന്‍സ് ഓഫിസില്‍ ചോദ്യം ചെയ്യുകയാണ്. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബാബുവിനെതിരെ നടക്കുന്ന അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് നന്ദകുമാറിനെയും ചോദ്യം ചെയ്യുന്നത്. തൃപ്പൂണിത്തുറയില്‍ നന്ദകുമാറിന്റെ പേരില്‍ സ്വകാര്യ പണമിടപാട് സ്ഥാപനം നടക്കുന്നുണ്ട്. ഇവിടുത്തെ നിക്ഷേപങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങളും വിജിലന്‍സ് സംഘം പരിശോധിക്കുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.