തിരുവനന്തപുരം:മുന്‍ ധനമന്ത്രി കെഎം മാണിക്കെതിരെ ത്വരിത പരിശോധന നടത്താന്‍ ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കേരളാകോണ്‍ഗ്രസ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സമൂഹ വിവാഹം അഴിമതി പണമുപയോഗിച്ചാണെന്ന പരാതിയെത്തുടര്‍ന്നാണ് പരിശോധന. 2014 ഒക്ടോബറില്‍ പാര്‍ട്ടി സുവര്‍ണ ജൂബിലിയോടനുബന്ധിച്ചാണ് കോട്ടയത്ത് സമൂഹവിവാഹം നടത്തിയത്. 150 വിവാഹങ്ങളാണ് നടത്തിയത്. ഓരോ വധുവരന്മാര്‍ക്കും കേരള കോണ്‍ഗ്രസ് ഒന്നര ലക്ഷം രൂപയും അഞ്ച് പവന്‍ വീതവും നല്‍കിയിരുന്നു.ബാര്‍ക്കോഴയില്‍നിന്നു ലഭിച്ച പണമാണ് സമൂഹവിവാഹത്തിന് ഉപയോഗിച്ചതെന്നാണ് ആരോപണം. വിവാഹത്തിന് വേണ്ടി നാലു കോടിയിലധികം രൂപ ചെലവഴിച്ചുവെന്നും ഇത് അഴിമതിപ്പണമാണെന്നുമാണ് ആരോപണം. പയസ് എന്നയാളാണ് പരാതി നല്‍കിയത്.