ബാർകോഴക്കേസ് ഹർജി ഇന്ന് സുപ്രീം കോടതിയിൽ; മാണി ഇന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ

കെഎം മാണി ഉൾപ്പെട്ട ബാർ കോഴ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രിം കോടതിയിൽ ഇന്ന് പരിഗണിക്കും. അതേസമയം, ബാർ കോഴയുമായി ബന്ധപ്പെട്ട് മാണിയുടെ രാജിക്കായി ആവശ്യമുന്നയിച്ചിരുന്ന സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിൽ ഇന്ന് മാണി പങ്കെടുക്കും.

ലോക്നാഥ് ബെഹ്റ വിജിലൻസ് മേധാവിയായ ശേഷം എല്ലാ കേസുകളും അവസാനിപ്പിക്കുകയാണെന്നും സംസ്ഥാന വിജിലൻസ് കാര്യക്ഷമമല്ലെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം നോബിൾ മാത്യു നല്കിയ ഹർജി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി , ജസ്റ്റിസ് ആര്‍ ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുന്നത്. നിലവില്‍ വിജിലന്‍സാണ് കേസ് അന്വേഷിക്കുന്നത്. മാണിയെ പ്രൊസിക്യൂട്ട് ചെയ്യാൻ വിജിലന്‍സിന് താല്‍പ്പര്യം ഇല്ലെന്ന് ഹര്‍ജിയില് പറയുന്നു.

മാണിക്ക് എതിരെ സംസ്ഥാ ഏജൻസികൾ നടത്തുന്ന അന്വേഷണം നിഷ്പക്ഷമായിരിക്കില്ല. പൊതു ജനങ്ങൾക്കിടയിൽ അത് ഒരു വിശ്വാസ്യതയും ഉണ്ടാകില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.