കൊച്ചി: മഞ്ജു വാര്യറുമായുള്ള ബന്ധം വേര്‍പിരിഞ്ഞത് മുതല്‍ ദിലീപും കാവ്യയും തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്ത സജീവമായിരുന്നു.കാവ്യയുടെയും ദിലീപിന്റെയും വിവാഹം പാപ്പരാസികള്‍ പലകുറി നടത്തിക്കഴിഞ്ഞു. തന്റെ വിവാഹത്തക്കുറിച്ച് മീനക്ഷിയാണ് തീരുമാനിക്കുന്നതെന്നാണ് ദിലീപ് പറഞ്ഞത്. എന്നാല്‍ ഈ വിഷയത്തെക്കുറിച്ച് കാവ്യ ചില കാര്യങ്ങള്‍ തുറന്നു പറയുകയാണ്. ദിലീപ് കാവ്യ വിവാഹത്തേക്കുറിച്ചുള്ള എല്ല ഊഹാപോഹങ്ങള്‍ക്കും വ്യാജവാര്‍ത്തകള്‍ക്കും തിരശീലയിടുന്നതായിരുന്നു കാവ്യയുടെ പ്രതികരണം. 2015 ജനുവരി 16 നായിരുന്നു ആദ്യവാര്‍ത്ത കേട്ടത്. പിന്നെ എല്ലാമാസവും 16 തിയതി വിവാഹവാര്‍ത്തയുടെ അപ്‌ഡേഷന്‍ ഉണ്ടാകും. ഏറ്റവും അവസാനം വന്നത് ജൂണ്‍ 20 തിയതിയായിരുന്നു. വിവാഹ വാര്‍ത്തയെക്കുറിച്ച് പറയാന്‍ അച്ഛന്‍ പത്രസമ്മേളനം നടത്തി എന്ന പേരിലുള്ള പത്രകട്ടിംഗ് പോലും കണ്ടിരുന്നു. സഹികെട്ട് അവസാന ഫേസ്ബുക്കില്‍ ഇതൊന്നുമല്ല സത്യം എന്ന് എഴുതേണ്ടിവന്നു. വിവാഹം എന്നു കേള്‍ക്കുമ്പോഴെ അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ട് വീട്ടില്‍ ഫോണ്‍ വരാന്‍ തുടങ്ങും. മറുപടി പറഞ്ഞ് കഷ്ടപ്പെടുന്ന അച്ഛനേയും അമ്മയേയും കാണുമ്പോള്‍ സങ്കടം തോന്നാറുണ്ട്. എന്നാല്‍ വിവാഹമായാല്‍ ഒളിച്ചുവയ്‌ക്കേണ്ട കാര്യം ഇല്ല എന്നു കാവ്യ പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാവ്യ ഇക്കാര്യം പറഞ്ഞത്.