കോഴിക്കോട്: എസ്‌ഐ വിമോദ് തെറ്റുകാരനായിട്ടും അദേഹത്തെ സംരക്ഷിക്കണമെന്നത് സംഘടനാ തീരുമാനമായിരുന്നെന്ന് ബാര്‍ ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ എടത്തൊടി രാധാകൃഷ്ണന്‍. തൃശൂരില്‍ സ്വകാര്യ പരിപാടിക്കിടെയാണ് അദേഹത്തിന്റെ വെളിപ്പെടുത്തല്‍. വിമോദ് ഒരു നല്ല ഓഫറീസറല്ല. പാവപ്പെട്ടവരോട് അയാള്‍ മോശം ഭാഷ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നത് കേട്ടിട്ടുണ്ട്. എന്നിട്ടും ്അദേഹത്തെ സംരക്ഷിക്കണമെന്നത് സംഘടനാതീരുമാനമായിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസ് പരിഗണിക്കുന്ന കോഴിക്കോട് ജില്ലാ കോടതി പരിസരത്ത് വച്ച് മാധ്യമപ്രവര്‍ത്തകരെ എസ്‌ഐ വിമോദ് അകാരണമായി ആക്രമിച്ചിരുന്നു. കോടതിക്ക് മുന്നില്‍ നിന്ന് നിന്ന് പിടിച്ചുവലിച്ച് നീക്കിയ മാധ്യമ പ്രവര്‍ത്തകരെ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ലൈവ് വാര്‍ത്തകള്‍ നല്‍കുന്നതിനുള്ള ഡി.എസ്.എന്‍.ജി വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ് അടക്കമുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് മാധ്യമ പ്രവര്‍ത്തകരെ നീക്കിയതെന്ന് ടൗണ്‍ എസ്.ഐ പറഞ്ഞിരുന്നെങ്കിലും ആരെയും കോടതി പരിസരത്ത് നിന്ന് വിലക്കണമെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നില്ലെന്നാണ് ജില്ലാ ജഡ്ജി, ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് റിപ്പോര്‍ട്ട് നല്‍കിയത്. സസ്‌പെന്‍ഷന്‍ കൂടാതെ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതിന് എസ്‌ഐയ്‌ക്കെതിരെ കേസെടുക്കാനും ശിപാര്‍ശ ചെയ്തിരുന്നു. വിമോദിന്റെ നടപടി നീതികരിക്കാനാവില്ലെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റയും വ്യക്തമാക്കുകയുണ്ടായി. ഇതിനിടെ എസ്‌ഐയ്്‌ക്കെതിരെയുള്ള സസ്‌പെന്‍ഷന്‍ നടപടി നാലുദിവസത്തേക്ക് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. എസ്‌ഐ വിമോദിന് വേണ്ടി നൂറിലധികം അഭിഭാഷകരാണ് കക്ഷി ചേര്‍ന്നത്. ഗവ. പ്ലീഡര്‍ ധനേഷ് മാഞ്ഞൂരാന്‍ യുവതിയെ പീഡിപ്പിച്ച വാര്‍ത്ത നല്‍കിയതിനെത്തുടര്‍ന്ന് കോടതിയില്‍പോലും കയറാന്‍ വിടാതെ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചിരുന്നു.
ദൃശ്യങ്ങള്‍ക്ക് കടപ്പാട്; എസിവി ന്യൂസ്