കൊച്ചി: ഗവ: പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം കത്തിപ്പടരുന്നതിനിടെ ക്വട്ടേഷന്‍ നേതാവിനെ ഉപയോഗിച്ച് സ്വാധീനിക്കന്‍ ശ്രമിച്ചു. കുപ്രസിദ്ധ ഗൂണ്ട തമ്മനം ഫൈസലിനെ വിളിച്ചു വരുത്തി അന്വേഷണ ഉദ്യോഗസ്ഥ രാധാമണി ചോദ്യം ചെയ്തു. അതേസമയം, സംഭവം നടന്നതിന് പിറ്റേ ദിവസംധനേഷിന്റെ അമ്മയേയും ഭാര്യയേയും കണ്ടതായി യുവതിയുടെ വീടിന്റെ സമീപത്തുള്ള പള്ളിയിലെ വികാരി അച്ഛനും കപ്യാരും മൊഴി നല്‍കി. യുവതിയുടെ വീടിന്റെ സമീപമുളള ക്രൈസ്തവ ദേവാലയത്തില്‍ ഇരുവരും പ്രാര്‍ത്ഥന നടത്തിയതായി പൊലീസിന് വിവരം ലഭിച്ചു.
ധനേഷിന്റെ ഭാര്യ ആത്മഹത്യക്കു ശ്രമിച്ചുവെന്നും ധനേഷിനു ഇത്തരത്തില്‍ തെറ്റുപറ്റിയെന്നും കുടുംബജീവിതം തകര്‍ക്കരുതെന്നും ധനേഷിന്റെ അമ്മയടക്കം തന്നോട് കണ്ണീരോട് അഭ്യര്‍ത്ഥിച്ചുവെന്നും പല അവസരത്തില്‍ കേസില്‍ നിന്ന് പിന്‍മാറാന്‍ തനിക്ക് സമ്മര്‍ദ്ദം ഉണ്ടായെന്നും യുവതി വെളിപ്പെടുത്തി. താന്‍ കേസില്‍ നിന്ന് പിന്‍മാറിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ് .യുവതിക്ക് പരാതിയില്ലെന്നായിരുന്നു ധനേഷ് കഴിഞ്ഞ ദിവസവും കോടതിയില്‍ പറഞ്ഞിരുന്നത്. ധനേഷിനെ നാട്ടുകാര്‍ തന്നെയാണ് പിടികൂടിയത്. ആ സമയം അയാള്‍ മാപ്പു പറഞ്ഞതെന്നും. കാന്‍സര്‍ ബാധിതയായ കുട്ടിയടക്കം രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടെന്നും കുടുംബം തകര്‍ക്കരുതെന്നും പറഞ്ഞതായി യുവതി വെളിപ്പെടുത്തി. മാല പൊട്ടിച്ചു കടന്നു കളഞ്ഞുവെന്ന ധാരണയിലാണ് നാട്ടുകാര്‍ പിടികൂടിയെങ്കിലും പീഢനശ്രമമാണെന്ന് യുവതി തുറന്നു പറയുകയായിരുന്നു. ധനേഷ് മാത്യുവിന്റെ ഭാര്യയും അമ്മയും കരഞ്ഞു പറഞ്ഞതിനെ തുടര്‍ന്നാണ് താന്‍ അവരോട്് നീതി കാണിച്ചതെന്നും എന്നാല്‍ ആ നീതി തനിക്കു ലഭിച്ചില്ലെന്നും യുവതി വെളിപ്പെടുത്തി. ഈ വിഷയം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയിലും വഞ്ചിയൂര്‍ കോടതിയിലുമൊക്കെ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ആക്രമിക്കുകയും കോടതികളില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തത്.