മാധ്യമ പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യവും അവസരവും സംരക്ഷിക്കപ്പെടണം; യുവ അഭിഭാഷകര്‍ അവര്‍ വഹിക്കുന്ന സ്ഥാനത്തിന്റെ മഹത്വവും യശസും വിസ്മരിച്ചു പ്രവര്‍ത്തിക്കുകയാണെന്നും ലോയേഴ്‌സ് യൂണിയന്‍

കൊച്ചി: ഹൈക്കോടതി നടപടികള്‍ ജനങ്ങളെ അറിയിക്കാനുള്ള മാധ്യമ പ്രവര്‍ത്തകരുടെ സ്വാതന്ത്ര്യവും അവസരവും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ബി.രാജേന്ദ്രന്‍. ചില യുവ അഭിഭാഷകര്‍ അവര്‍ വഹിക്കുന്ന സ്ഥാനത്തിന്റെ മഹത്വവും യശസും വിസ്മരിച്ചു പ്രവര്‍ത്തിക്കുന്നു്. അഭിഭാഷകരുടെ ഭാഗത്തെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനുള്ള ഇടപെടല്‍ ലോയേഴ്‌സ് യൂണിയന്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.