മതപരിവര്‍ത്തനത്തിനായി ആളുകളെ വിദേശത്തെത്തിച്ചിരുന്നത് ആര്‍ഷി ഖുറേശി; പുറത്തുള്ള മതംമാറ്റ സംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുള്ളതായും അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍

കൊച്ചി: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റിലായ മതഅധ്യാപകന്‍ ആര്‍ഷി ഖുറേശിയാണ് ആളുകളെ വിദേശത്തെ മതംമാറ്റകേന്ദ്രത്തിലെത്തിച്ചിരുന്നതെന്ന് കണ്ടെത്തല്‍. 700 ഓളം മലയാളികളെ മതംമാറ്റിയത് ഖുറേശിയാണ്. കാസര്‍ക്കോട് നിന്ന് കാണാതായവര്‍ ഐഎസില്‍ ചേര്‍ന്നതായുള്ള ഓഡിയോ സന്ദേശം വീട്ടുകാര്‍ക്ക് ലഭിച്ച സാഹചര്യത്തില്‍ ഖുറേശി കടത്തിയവരും ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്. നേരത്തെ ഖുറേഷി ഇടപെട്ട് മതം മാറ്റിയവരടക്കം 21 പേരെയാണ് കേരളത്തില്‍നിന്നും കാണാതായത്. ഇതില്‍ അധികംപേരും ഐഎസില്‍ ചേര്‍ന്നതായാണ് വിവരം. മലയാളികളടക്കം ഖുറേശി മതം മാറ്റിയവരില്‍ ആര്‍ക്കെങ്കിലും ഐഎസ് ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിച്ച് വരുകയാണ്. റെയ്ഡില്‍ കണ്ടെത്തിയ ഡിജിറ്റല്‍ തെളിവുകള്‍ ഹൈദരാബാദിലെ ഫോറന്‍സിക് ലാബിലേക്ക് പോലീസ് അയച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാ ഫലം ലഭിക്കുന്നതോടെ കേസ് അന്വേഷണത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ആര്‍ഷി ഖുറേശിയ്ക്ക് ഐഎസ് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കണക്ഷനുകള്‍ ലഭിച്ചതയാണ് അന്വേഷണസംഘത്തില്‍ നിന്ന് ലഭിക്കുന്ന വിവരം.

© 2023 Live Kerala News. All Rights Reserved.