കാസര്‍ക്കോട് നിന്ന് കാണാതായ മലയാളികള്‍ ഐഎസ് കേന്ദ്രത്തിലെത്തിയതായി ബന്ധുക്കള്‍ക്ക് ഓഡിയോ സന്ദേശം ലഭിച്ചു; എല്ലാവരും അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്യാമ്പില്‍

കാസര്‍ക്കോട്: കാസര്‍ക്കോട് നിന്ന് കാണാതായ മലയാളികള്‍ ഐഎസ് കേന്ദ്രത്തിലെത്തിയതായി ബന്ധുക്കള്‍ക്ക് വാട്ട്‌സ്ആപ്പ് വഴി ഓഡിയോ സന്ദേശമെത്തി. എല്ലാവരും അഫ്ഗാനിസ്ഥാനിലെ ഐഎസ് ക്യാമ്പിലാണുള്ളതെന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ട ഓഡിയോ സന്ദേശത്തിലുണ്ട്. തങ്ങളെ കാണാതായതിന് കൂടുതല്‍ പബ്ലിസിറ്റി കൊടുക്കുകയോ പൊലീസില്‍ അറിയിക്കുകയോ ചെയ്യരുത്. അങ്ങനെ ചെയ്താല്‍ അതിന്റെ പ്രത്യാഘാതം നിങ്ങള്‍തന്നെ അനുഭവിക്കേണ്ടിവരും. മതം ചിലപ്പോള്‍ കളവ് പറയാന്‍ അനുവാദം നല്‍കും. ഞങ്ങള്‍ എന്തായാലും സത്യത്തിന്റെ കൂടെത്തന്നെ നില്‍ക്കും. ‘ഹക്ക് മനസിലാക്കി കഴിഞ്ഞാല്‍ ഹക്കിന്റെ കൂടെ നില്‍ക്കണം
എത്ര പ്രയാസമുണ്ടെങ്കിലും ഹക്കിന്റെ കൂടെ നില്‍ക്കാനാണ് നബി പറഞ്ഞത്, കാരണം ഈ ദുനിയാവില്‍ നമ്മൂടെ ജീവിതം ഒരു ടെസ്റ്റാണ്
അപ്പോള്‍ ആ ടെസ്റ്റ് വിജയിക്കുകയാണ് ഏറ്റവും വലിയ ലക്ഷ്യം,അത് എന്ത് വില കൊടുത്തായാലും. അപ്പോള്‍ ഹക്ക് മനസിലായി ഹക്കിന്റെ കൂടെ നിന്നുവെന്ന് മാത്രം’ഇസ്ലാമിക് സ്റ്റേറ്റ് ഒരു ഭീകരസംഘടനയല്ലെന്നും ഓഡിയോ സന്ദേശത്തിലുണ്ട്. ഞങ്ങള്‍ക്ക് പ്രധാനപ്പെട്ടൊരു കാര്യം പറയാറുണ്ടെന്ന മുഖവുരയോടെയാണ് ശബ്ദസന്ദേശം ആരംഭിക്കുന്നത്. അതേസമയം കാസര്‍ഗോഡ് നിന്നും 17 പേരെ കാണാതായ സംഭവം പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും തുടരന്വേഷണം കൂടുതല്‍ ഉന്നത തലത്തില്‍ വേണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഓഡിയോ സന്ദേശം കടപ്പാട്: റിപ്പോര്‍ട്ടര്‍ ടിവി

© 2024 Live Kerala News. All Rights Reserved.