തങ്ങളുടെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ പദ്ധതിക്ക് തടയിടും; ഫോണിലൂടെ സെക്‌സ് ടോക്കും ലൈംഗിക പ്രേരണയും; 18 പ്രമുഖര്‍ക്കെതിരെ സരിത പരാതി നല്‍കി

തിരുവനന്തപുരം: സോളാര്‍ പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനുവേണ്ടി പലര്‍ക്കും വന്‍തുക നല്‍കേണ്ടിവന്നതിനൊപ്പം ശാരീരികമായി വഴങ്ങിക്കൊടുക്കേണ്ടിവന്നതായും സരിത പരാതിയില്‍ പറഞ്ഞു. തങ്ങളുടെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ പദ്ധതിക്ക് തടയിടുമെന്ന ഭീഷണിയും പലരും മുഴക്കി. പീഡിപ്പിച്ചവര്‍ക്കു പുറമേ ഫോണില്‍ സെക്‌സ് ടോക്കും നടത്തിയവരും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനു പ്രേരിപ്പിച്ചവരുമുണ്ടായിരുന്നു. മുന്‍ യുഡിഎഫ് സര്‍ക്കാരിലെ പ്രമുഖര്‍ ഉള്‍പ്പെടെ 18 ഉന്നതര്‍ തന്നെ പീഡിപ്പിച്ചതായി സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കി. പീഡകരുടെ പട്ടികയില്‍ രാഷ്ട്രീയക്കാരും പൊലീസ് ഉന്നതരും മറ്റ് ഉദ്യോഗസ്ഥരുമുണ്ട്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തു ഗൂഢാലോചനയടക്കം തന്റെ മേല്‍ ചുമത്തപ്പെട്ട കുറ്റങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും ഇതേപ്പറ്റി പുനരന്വേഷണം വേണമെന്നും സരിത മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. പുനരന്വേഷണത്തിനു പ്രത്യേകാന്വേഷണസംഘം രൂപീകരിക്കണം. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസോ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങോ അന്വേഷണത്തിനു നേതൃത്വം നല്‍കണം. അല്ലെങ്കില്‍ അന്വേഷണം സിബിഐക്കു വിടണമെന്നും സരിത പരാതിയില്‍ ആവശ്യപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.