തിരുവനന്തപുരത്തും അഭിഭാഷകരുടെ അഴിഞ്ഞാട്ടം; കല്ലേറും അക്രമവും; മാധ്യമ പ്രവര്‍ത്തകന് പരുക്ക്

തിരുവനന്തപുരം: തലസ്ഥാനത്തെ വഞ്ചിയൂര്‍ കോടതി പരിസരത്തും ഒരുകൂട്ടം അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു. കല്ലേറില്‍ ജീവന്‍ ടിവി റിപ്പോര്‍ട്ടര്‍ അനുലാലിന് പരിക്ക്. ഏഷ്യാനെറ്റ് ന്യൂസിന്റെ വാഹനം അടിച്ചു തകര്‍ത്തു.കോടതി ബില്‍ഡിംഗിലെ മീഡിയ റൂം അഭിഭാഷകര്‍ അടച്ചുപൂട്ടി. കടകംപള്ളി കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അഭിഭാഷകര്‍ ഗോ ബാക്ക് വിളിച്ചു. മീഡിയ റൂമില്‍ മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച് അഭിഭാഷകര്‍ പോസ്റ്ററുകള്‍ പതിച്ചു. മാധ്യമങ്ങള്‍ നാലാം ലിംഗക്കാര്‍ എന്ന് ആക്ഷേപിച്ചാണ് പോസ്റ്റര്‍. ഗേറ്റിനു മുന്നില്‍ തമ്പടിച്ച അഭിഭാഷകര്‍ യാതൊരു കാരണവശാലും മാധ്യമപ്രവര്‍ത്തകരെ കോടതിക്കുള്ളിലേക്ക് കയറ്റാന്‍ അനുവദിക്കില്ലെന്ന് ആക്രോശിച്ചു. യാതൊരു പ്രകോപനവും കൂടാതെയാണ് അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്.

© 2024 Live Kerala News. All Rights Reserved.