രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൗത്ത് പെലീസ് സംഘം നടത്തിയ പരിശോധനയിലാണ് തോപ്പുംപടിയില്‍ വെച്ച് മിഥുന് സി വിലാസ് എന്ന കോക്കാച്ചി പിടിയിലായത്. ഇയാള്‍ സഞ്ചരിച്ച കാറില്‍ നിന്ന് കഞ്ചാവും പിടിച്ചെടുത്തു. തുടര്‍ന്ന് മിഥുന്റെ പോണേക്കരയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 40 ഗ്രാം ഹഷീഷ് ഉള്‍പ്പെടെ മയക്കുമരുന്ന് ഉപയോവുമായി ബന്ധപ്പെട്ട നിരവധി ഉപകരണങ്ങളും കണ്ടെടുത്തു. കഞ്ചാവിന്റെ പൂവും കായും വേര്‍തിരിക്കുന്ന ക്രഷര്‍ , റെ്രെഫറ്റര്‍ , റോളിംഗ് പേപ്പര്‍ , ഉപയോഗിച്ച കൊക്കെയിന്റെ പ്ലാസ്റ്റിക് കവര്‍, ഉപയോഗിച്ച എല്‍എസ്ഡി ബോട്ടിലുകള്‍ എന്നിവ കണ്ടെടുത്തവയില്‍ ഉള്‍പ്പെടും.
കൊച്ചി ലീമെറീഡിയനില്‍ സൈക്കോവിസ്‌കി എന്ന പേരില് നിശാപാര്‍ട്ടി സംഘടിപ്പിച്ചതില്‍ ഒരാളാണ് മിഥുനെന്ന് പൊലീസ് പറഞ്ഞു. ഡിജെ കൂടിയായ മിഥുനാണ് നിശാപാര്‍ട്ടിക്കായി വാസലി മര്‍കലോവ് എന്ന സൈക്കോവിസ്‌കിയെ ഏര്‍പ്പാട് ചെയ്തത്. ഡിജെ എന്നതിനൊപ്പം ഉന്‍മാദ പാര്‍ട്ടികളില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന ബിസിനസും മിഥുനുണ്ടെന്ന് പൊലീസ് പറഞ്ഞു. സിനിമ സീരിയല്‍ രംഗങ്ങളിലും ഇയാള്‍ മയക്കുമരുന്ന് എത്തിക്കുന്നുണ്ട്.
മിഥുനുമായി ബിസിനസ് ഏര്‍പ്പാടുള്ള സിനിമാ സീരിയല്‍ രംഗത്തെ നിരവധി പ്രമുഖരുടെ പേരുകള്‍ ഇയാള്‍ പൊലീസിന് നല്‍കിയിട്ടുണ്ട്. ഗോവയില്‍ നിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നത് എന്നാല്‍ മിഥുന്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ലെമെറിഡീയനില്‍ നടത്തിയ റെയ്ഡിനിടെ മയക്കുമരുന്ന് ഉപയോഗിച്ചതിന് റഷ്യന്‍ സംഗീതജ്ഞന്‍ സൈക്കോവിസ്‌കി ഉള്‍പ്പെടെ ഏഴ് പേരെ പൊലീസ്അറസ്റ്റ് ചെയ്തത്.