പൊലീസ് തലപ്പത്ത് വന്‍ അഴിച്ചു പണി;ആര്‍ ശ്രീലേഖയെ ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി; ഇനി ജയില്‍ മേധാവി;ബി.എസ് മുഹമ്മദ് യാസിന്‍ പുതിയ ഇന്റലിജന്‍സ് മേധാവി ; ടോമിന്‍ ജെ തച്ചങ്കരി കോസ്റ്റല്‍ എഡിജിപി

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചു പണി. ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് നിന്ന് ആര്‍ ശ്രീലേഖയെ മാറ്റി. ശ്രീലേഖയെ ജയില്‍ മേധാവിയാക്കിയാണ് പുതിയ ഉത്തരവ്. പകരം ഇന്റലിജന്‍സ് എഡിജിപിയായി ബി.എസ് മുഹമ്മദ് യാസിനെ നിയമിച്ചു. ടോമിന്‍ ജെ തച്ചങ്കരിയെ കോസ്റ്റല്‍ പൊലീസ് എഡിജിപിയായി നിയമിച്ചു. രാജേഷ് ദിവാനെ ഉത്തരമേഖല എഡിജിപിയായി നിശ്ചയിച്ചു. എസ് ശ്രീജിത്ത്, മഹിപാല്‍ യാദവ് എന്നിവര്‍ക്ക് ക്രൈബ്രാഞ്ച് ഐജിയായി സ്ഥാനമാറ്റം.ക്രൈംബ്രാഞ്ച് എഡിജിപിയായി നിതീഷ് അഗര്‍വാളിന് നിയമനം. എറണാകുളം ഐജിയായിരുന്ന ശ്രീജിത്തിനെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റിയതോടെ എറണാകുളം ഐജിയായി പി വിജയനെ നിയമിച്ചു. എഡിജിപി ഹെഡ്ക്വാര്‍ട്ടേഴസായി അനില്‍ കാന്ത് നിയമിതനായി. എഡിജിപി പത്മകുമാര്‍ പൊലീസ് അക്കാഡമി ഡയറക്ടറാകും.കേരള പൊലീസ് തലപ്പത്തെ വന്‍ അഴിച്ചുപണിയുമായി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഉത്തരവിറക്കിയത്.

© 2024 Live Kerala News. All Rights Reserved.