പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; ടി.പി സെന്‍കുമാറിന് പകരം ലോക്‌നാഥ് ബെഹ്‌റ പുതിയ ഡിജിപി; ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് പുതിയ സര്‍ക്കാരിന്റെ അഴിച്ചു പണി. ഡിജിപി സ്ഥാനത്തുനിന്നു ടി.പി. സെന്‍കുമാറിനെ മാറ്റി ലോക്‌നാഥ് ബെഹ്‌റയാണ് ക്രമസമാധാന ചുമതലയുള്ള പുതിയ ഡിജിപി. മുമ്പ് ഫയര്‍ഫോഴ്‌സ് മേധാവിയായിരുന്നു ബെഹ്‌റ ഡിജിപി ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായും നിയമിച്ചു. ഡിജിപിയായിരുന്ന സെന്‍കുമാറിന് പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ എംഡി ചുമതലയാണ് നല്‍കിയത്. സെന്‍കുമാറിന് വിരമിക്കാന്‍ ഒരു വര്‍ഷം കൂടി ബാക്കിയുണ്ടായിരുന്നു. വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡിക്കു പുതിയ ചുമതല നല്‍കിയിട്ടില്ല.

© 2024 Live Kerala News. All Rights Reserved.