അമീര്‍ ഉള്‍ ഇസ്ലാമിന്റെ റിമാന്‍ഡ് കാലാവധി നീട്ടി; ജിഷ വധക്കേസ് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നു

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അമീര്‍ ഉള്‍ ഇസ്ലാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനാലാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. അമീറിനെ കുറുപ്പുംപടി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നു. പട്ടിക ജാതി പീഡനനിരോധന നിയമപ്രകാരമാണ് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നത്. ഇന്ന് കുറുംപ്പുംപടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതി അമീറുല്‍ ഇസ്‌ലാമിനെ എറണാകുളം സെഷന്‍സ് കോടതിയിലേക്ക് കൊണ്ടുപോകും.

© 2024 Live Kerala News. All Rights Reserved.