ജിഷക്കൊലക്കേസ് പ്രതി അമിര്‍ ഉള്‍ ഇസ്ലാമിന്റെ മുഖംമൂടി നീക്കി; പൊലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി സാമ്യമില്ലാത്ത മുഖം; കോടതിയില്‍ ഹാജരാക്കാനാണ് മുഖംമൂടി നീക്കിയത്

കൊച്ചി: പെരുമ്പാവൂരിലെ ദളിത് പെണ്‍കുട്ടി ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമിര്‍ ഉള്‍ ഇസ്ലാമിന്റെ മുഖംമുടി നീക്കി.അമീറിനെ കോടതിയില്‍ ഹാജരാക്കുന്നതിന് വേണ്ടി കൊണ്ടു പോകുമ്പോഴാണ് മുഖം മൂടി നീക്കിയത്. പൊലീസ് നേരത്തെ പുറത്തുവിട്ട കൊലയാളിയുടെ രേഖാചിത്രവുമായി സാമ്യമില്ലാത്ത മുഖമാണ് പ്രതിയുടേത്. പരമാവധി 21 വയസ്സുതോന്നിക്കുന്ന ശരീരപ്രകൃതവും നിഷ്‌കളങ്കമായ മുഖവുമാണ് അമിറിന്റേത്. അമീറിന്റെ ചിത്രങ്ങള്‍ പുറത്തുവിടരുതെന്ന് നേരത്തെ പൊലീസ്  തീരുമാനിച്ചിരുന്നു. തിരിച്ചറിയല്‍ പരേഡ് ഉള്‍പ്പെടെ പൂര്‍ത്തിയായതിനെത്തുടര്‍ന്ന് പ്രതിയുടെ മുഖംമൂടി നീക്കിയതെന്നാണ് വിവരം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജൂലൈ 13 വരെ റിമാന്‍ഡ് ചെയ്തു.

 

© 2024 Live Kerala News. All Rights Reserved.