ഡല്‍ഹിയില്‍ സ്‌കൂളില്‍ 17 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി;സുഹൃത്തും സ്‌കൂള്‍ സുരക്ഷാ ജീവനക്കാരനും ചേര്‍ന്നാണ് പീഡിപ്പിച്ചത്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സ്‌കൂളില്‍ 17 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ജഗത്പൂരിയിലെ ഒരു സ്വകാര്യ സ്‌കുളില്‍വച്ചാണ് സംഭവം. സുഹൃത്തും സ്‌കൂള്‍ സുരക്ഷാ ജീവനക്കാരനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ജോലി വാഗ്ദാനം നല്‍കി സുഹൃത്താണ് തന്നെ സ്‌കൂളിലേക്കു കൊണ്ടുവന്നത്. ഇവിടെ എത്തിയശേഷം ഓഫീസില്‍വച്ച് സുഹൃത്തും സുരക്ഷാ ജീവനക്കാരനും തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി. സംഭവത്തില്‍ പ്രതികളായ രണ്ട് പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.