ഡല്‍ഹിയില്‍ ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ പീഡിപ്പിച്ചു; 32 കാരിയെ പീഡിപ്പിച്ചത് കൈയ്യിലുള്ള പണവും സ്വര്‍ണവും കൈക്കലാക്കിയ ശേഷം

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വീണ്ടും സ്ത്രീകള്‍ക്ക് നേരെ അതിക്രമം. ഡല്‍ഹിയില്‍ ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ പീഡിപ്പിച്ചു.ബീഹാര്‍ സ്വദേശിയായ 32കാരിയാണ് പീഡനത്തിനിരയായത്. ഓടുന്ന ട്രെയിനിന്റെ ലേഡീസ് കോച്ചിലാണ് പീഡനമുണ്ടായത് .സംഭവത്തെ കുറിച്ച പോലീസ് പറയുന്നതിങ്ങനെ. കംപാര്‍ട്ടുമെന്റില്‍ ഉണ്ടായിരുന്ന അഞ്ച് സ്ത്രീകളും ഷാഹ്ദര സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ മുന്നംഗ സംഘം കോച്ചിലേക്ക് ചാടി കയറുകയായിരുന്നു. ഇവര്‍ രണ്ടുപേര്‍ വീട്ടമ്മയുടെ ബാഗ്് കൊള്ളയടിച്ചപ്പോള്‍ മൂന്നാമന്‍ പീഡിപ്പിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കൈയ്യിലുള്ള പണവും സ്വര്‍ണവും കൈക്കലാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.
ഡല്‍ഹി സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഇത് കണ്ട പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളില്‍ ഒരാളെ പിടികൂടി. 25 കാരനായ ഷഹബാസ് എന്നയാളാണ് പോലീസ് കസ്റ്റഡിയിലായത്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.

© 2023 Live Kerala News. All Rights Reserved.