ഡല്‍ഹിയില്‍ വീണ്ടും ബലാത്സംഘം; 22 കാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ രണ്ടുപേര്‍ പിടിയില്‍

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാനാവാതെ ഡല്‍ഹി ജീവിതം ദുസ്ഹമാകുന്നു. ഓരകോ ദിവസവും നിരവധി ബലാത്സംഘ റിപ്പോര്‍ട്ടുകളാണ് ഡല്‍ഹിയില്‍ നിന്ന് പുറത്തുവരുന്നത്. രാജ്‌കോട്ടില്‍ 22കാരിയെ തട്ടികൊണ്ടുപോയി മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ടു പേര്‍ പൊലീസ് പിടിയിലായി. അമിത് അഹിര്‍, ഭവേഷ് ഭര്‍വാദ് എന്നിവരാണ് പൊലീസ് പിടിയിലായത്. രാത്രിയില്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം പെണ്‍കുട്ടിയെ തട്ടികൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ഓടികൊണ്ടിരിക്കുന്ന വാനില്‍ വച്ച് അമിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥയായ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എച്ച് ഡി സോളാങ്കി പറഞ്ഞു. കേസിലെ രണ്ടാം പ്രതിയായ ഭവേഷ് സ്‌കൂള്‍ വാന്‍ ഡ്രൈവറാണ്. ഇതേ വാനിലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. മാനഭംഗപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.