ഡല്‍ഹിയില്‍ വിദേശ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു;പീഡിപ്പിച്ചത് ടൂറിസ്റ്റ് ഗൈഡും സുഹൃത്തുക്കളും

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ അമേരിക്കന്‍ യുവതിയെ ടൂറിസ്റ്റ് ഗൈഡും സുഹൃത്തുക്കളും ചേര്‍ന്ന് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തു. കോണാഡ്‌പ്ലേസിന് സമീപമുള്ള പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു സംഭവം.കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി ടൂറിസ്റ്റ് വിസയില്‍ ഡല്‍ഹിയിലെത്തിയത്. എന്നാല്‍ ഇപ്പോഴാണ് യുവതി ഇമെയില്‍ വഴി ഡല്‍ഹി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.ഹോട്ടലുകാരാണ് ടൂറിസ്റ്റ് ഗൈഡിനെ തരപ്പെടുത്തി കൊടുത്തത്. ഇയാള്‍ വിദേശ വനിതയെ ഡല്‍ഹി നഗരത്തിലെ പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് സഹായിക്കുകയും ചെയ്തു. പിറ്റേദിവസത്തെ യാത്രാ പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഗൈഡും മറ്റ് സുഹൃത്തുക്കളും ഹോട്ടല്‍ മുറിയിലെത്തി. ഗൈഡ് മദ്യപിക്കാന്‍ നിര്‍ബന്ധിച്ചെന്നും സുഹൃത്തുക്കള്‍ ബലാത്സംഗം ചെയ്‌തെന്നുമാണ് കൊണാഡ് പ്ലേസ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.സംഭവത്തിന് ശേഷം അമേരിക്കയിലേക്ക് മടങ്ങിയ യുവതി സംഭവങ്ങള്‍ ബന്ധുക്കളോടും സുഹൃത്തായ അഭിഭാഷകനോടും വിവരം പറഞ്ഞു. ഇവരുടെ നിര്‍ദേശപ്രകാരം പൊലീസില്‍ പരാതി നല്‍കിയത്.

© 2024 Live Kerala News. All Rights Reserved.