ജിഷയെ കൊലപ്പെടുത്തിയത് താനും അനാറും ചേര്‍ന്നെന്ന് അമിര്‍ ഉള്‍ ഇസ്ലാം; യുവതിയെ ക്രൂരമായി ആക്രമിച്ചത് അനാര്‍; പ്രതിയുടെ മൊഴി പുറത്ത്

കൊച്ചി: ജിഷയെ കൊലപ്പെടുത്തിയത് താനും അനാറും ചേര്‍ന്നാണെന്ന് പ്രതി അമിര്‍ ഉള്‍ ഇസ്ലാം മൊഴി നല്‍കി. ജിഷയെ ക്രൂരമായി ആക്രമിച്ചത് അനാറാണ്. എന്നാല്‍ ഇതു അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടില്ല. അനാറിന് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കി. അതേസമയം, ദിവസങ്ങളോളം തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും കൊലപാതകത്തിന് ഉപയോഗിച്ച ആയുധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല. നാലു ദിവസത്തിലേറെ തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും കൊല നടത്താന്‍ ഉപയോഗിച്ച കത്തി, പ്രതി ധരിച്ച രക്തം പുരണ്ട ഷര്‍ട്ട് എന്നിവ സംബന്ധിച്ച വിവരങ്ങളൊന്നും പ്രതിയില്‍ നിന്ന് ലഭിക്കാത്തതില്‍ പൊലീസ് നിരാശയിലാണ്. എന്തിന് വേണ്ടിയാണ് ഇരുവരും ജിഷയെ കൊലപ്പെടുത്തിയതെന്നതുള്‍പ്പെടെയുള്ള കാര്യത്തില്‍ ഇപ്പോഴും കൃത്യമായ വിവരം പ്രതിയില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.

© 2022 Live Kerala News. All Rights Reserved.