സോളാര്‍ കമ്മീഷന് മുമ്പില്‍ ഹാജരാകുന്നതില്‍ തുടര്‍ച്ചയായി വീഴ്ച്ചവരുത്തി; സരിത എസ് നായര്‍ക്ക് അറസ്റ്റ് വാറണ്ട്; സരിത എത്താത്തതിനെ തുടര്‍ന്ന് വിസ്താരം പല തവണ മാറ്റിവെച്ചിരുന്നു

കൊച്ചി: സോളാര്‍ കമ്മീഷന് മുമ്പില്‍ ഹാജരാകുന്നതില്‍ തുടര്‍ച്ചയായി വീഴ്ച്ച വരുത്തിയതിനെത്തുടര്‍ന്ന് മുഖ്യപ്രതി സരിത എസ് നായര്‍ക്ക് അറസ്റ്റ് വാറണ്ട്. മുന്‍പ് പലതവണ കമ്മിഷന്‍ സരിതയെ താക്കീതു ചെയ്തിരുന്നു. കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം നീട്ടി നല്‍കണമെന്ന സരിത എസ്. നായരുടെ അപേക്ഷ ജസ്റ്റിസ് ജി ശിവരാജന്‍ ഇന്നലെ തള്ളിയതിന് പിന്നിലെ വാറണ്ട് പുറപ്പെടുവിപ്പിച്ചത്. തന്റെ കൈയ്യില്‍ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം കൂടുതല്‍ തെളിവുകള്‍ ഉണ്ടെന്നും ഇന്നലത്തെ ക്രോസ് വിസ്താരം നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ട സരിത കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഹാജാരായില്ലെങ്കില്‍ അറസ്റ്റ് വാനറന്റ് പുറപെടുവിക്കുമെന്ന് ജസ്റ്റിസ് ശിവരാജന്‍ അറിയിക്കുകയായിരുന്നു. വിസ്താരം വലിച്ച് നീട്ടുന്നത് ആര്‍ക്കും നല്ലതല്ലെന്നും സരിത ഹാജരാകാത്തത് സംശയാസ്പദമാണെന്നും കമ്മീന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.സരിത എത്താത്തതിനെ തുടര്‍ന്ന് വിസ്താരം പല തവണ മാറ്റിവെച്ചിരുന്നു. രക്തസമ്മര്‍ദം മൂലമാണ് ഹാജരാകാതിരുന്നതെന്ന് ഒരു തവണ വിശദീകരണം നല്‍കിയിരുന്നുവെങ്കിലും സരിതയുടെ മൂക്കുത്തിയില്‍ നിന്നാണ് ചോര കിനിഞ്ഞതെന്ന് കമ്മീഷന്‍ ജീവനക്കാരി കണ്ടെത്തിയതായി കമ്മീഷന്‍ പറഞ്ഞിരുന്നു. പലകാരണങ്ങളുണ്ടാക്കി സരിത കമ്മീഷന്‍ മുമ്പില്‍ ഹാജരാകാത്തതിനെതിരെ നിരവധി താക്കീതുകള്‍ കമ്മീഷന്‍ നല്‍കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.