പത്താന്‍കോട്ട് വിമാനത്താവളത്തോട് ചേര്‍ന്ന ഗ്രാമങ്ങളില്‍ ഭീകരര്‍ ഒളിച്ചുകഴിയുന്നതായി വിവരം; തിരച്ചില്‍ ഊര്‍ജ്ജിതം; കനത്ത സുരക്ഷ

പത്താന്‍കോട്ട്: പത്താന്‍കോട്ട് വിമാനത്താവളത്തോട് ചേര്‍ന്ന ഗ്രാമങ്ങളില്‍ ഇപ്പോഴും ഭീകരര്‍ ഒളിച്ചുകഴിയുന്നുണ്ടെന്ന പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പഞ്ചാബ് പൊലീസ് ഇന്നലെ മുതല്‍ പ്രദേശത്ത് വ്യാപക തിരച്ചില്‍ ആരംഭിച്ചത്. വീടുകള്‍തോറും കയറിയിറങ്ങിയാണ് തിരച്ചില്‍. 28 ഗ്രാമങ്ങളില്‍ ആരംഭിച്ച തെരച്ചില്‍ അഞ്ചു മണിക്കൂര്‍ നീണ്ടു. പുറത്തുനിന്നാരെങ്കിലും ഗ്രാമങ്ങളില്‍ എത്തിയിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. എന്നാല്‍, ഇങ്ങനെ ആരെയും കണ്ടിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ധിര, താജ്പുര്‍, അഗാല്‍ഗഢ്, ചോങ്ക തുടങ്ങിയ ഗ്രാമങ്ങളില്‍ നടന്ന തിരച്ചിലില്‍ രണ്ട് സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെ 300 പൊലീസുകാര്‍ പങ്കെടുത്തു. പ്രത്യേകം പരിശീലനം നേടിയ കമാന്‍ഡോകളും സംഘത്തിലുണ്ടായിരുന്നു. പത്താന്‍കോട്ട് എയര്‍ഫോഴ്സ് ക്യാമ്പിന് പുറത്തെ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കി. ഇപ്പോഴും കനത്ത സുരക്ഷാ വലയത്തിലാണ് പത്താന്‍കോട്ട്.

© 2022 Live Kerala News. All Rights Reserved.