പത്താന്‍കോട്ട് വഴി ആറു ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നു; ഹോളി ആഘോഷം ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വഴി ആറു ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി സുരക്ഷാ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഹോളി ആഘോഷവേളയില്‍ ഹോട്ടലുകളെയും ആശുപത്രികളെയും ലക്ഷ്യമിട്ട് ആക്രമണം നടത്താനാണ് ഭീകരരുടെ പദ്ധതിയെന്നും സുരക്ഷാ ഏജന്‍സികള്‍ പൊലീസിനു മുന്നറിയിപ്പ് നല്‍കിയതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി, അസം, പഞ്ചാബ് എന്നിവിടങ്ങളിലെ സുരക്ഷ ശക്തമാക്കിയിരിക്കുന്നു.

പാക്ക് മുന്‍ സൈനികനായ മുഹമ്മദ് ഖുര്‍ഷിദ് അലാമിന്റെ നേതൃത്വത്തിലുള്ള സംഘം ഫെബ്രുവരി 23 ന് ഇന്ത്യയിലേക്ക് കടന്നതായാണ് സുരക്ഷാ ഏജന്‍സികള്‍ നല്‍കിയിരിക്കുന്ന വിവരം. 2015 സെപ്റ്റംബറില്‍ ഖുര്‍ഷിദ് അലാം ഇന്ത്യയിലെത്തിയിരുന്നു. ബാര്‍പേട്ടയിലെ സന്ദര്‍ശനം നടത്തിയതിനുശേഷം അസമിലെ ചിരാങ്, ദുബ്രി ജില്ലകളില്‍ സന്ദര്‍ശനം നടത്തിയതായും രഹസ്യാന്വേഷണ വിഭാഗം വിവരം നല്‍കിയിട്ടുണ്ട്. അതേസമയം, ആയുധധാരികളായ മൂന്നു പേര്‍ പഠാന്‍കോട്ട് ജില്ലയിലെ സുജന്‍പൂര്‍ നഗരത്തില്‍ നിന്നും സിവിലിയന്‍ കാര്‍ തട്ടിയെടുത്തത് പരിഭ്രാന്തിയുണ്ടാക്കി. മൂന്നുപേരാണ് കാര്‍ തട്ടിയെടുത്തത്. രണ്ടുപേര്‍ തട്ടിയെടുത്ത കാറിലും മൂന്നാമന്‍ ബൈക്കിലുമാണ് രക്ഷപെട്ടത്.

© 2024 Live Kerala News. All Rights Reserved.