അമിര്‍ ഉള്‍ ഇസ്ലാമിന്റെ മൊഴിയില്‍ വൈരുദ്ധ്യം; കൊലപാതക സമയത്ത് മദ്യപിച്ചിരുന്നില്ല; കൂടുതല്‍ ആയുധങ്ങള്‍ ഉപയോഗിച്ചെന്നും പ്രതി; മൊഴി വിശ്വസനീയമല്ലെന്ന് പൊലീസ്

കൊച്ചി: കേരളത്തെ ഞെട്ടിച്ച ജിഷാ വധക്കേസിലെ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന്റെ മൊഴിയില്‍ വ്യക്തതയില്ലെന്ന നിലപാടില്‍ പൊലീസ്. കൊലപാതക സമയത്ത് മദ്യപിച്ചിരുന്നില്ലെന്ന് മൊഴി. കൊലപാതകത്തിന് ഒന്നിലേറെ ആയുധങ്ങള്‍ ഉപയോഗിച്ചതായും മൊഴിയുണ്ട്. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് വീട്ടിലെത്തിയത്. കേസില്‍ പ്രതി താമസിച്ചിരുന്നു മൂന്ന് നില കെട്ടിടത്തിന്റെ മുകളില്‍ നിന്നും കിട്ടിയ കണ്ടെത്തിയ കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തിക്ക് പുറമേ ജിഷയെ കൊലപ്പെടുത്താന്‍ കൂടുതല്‍ ആയുധങ്ങള്‍ ഉപയോഗിച്ചതായും ഇയാള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. നീണ്ട കൂര്‍ത്ത ആയുധം ഉപയോഗിച്ച് കഴുത്തിനും നെഞ്ചിനും കുത്തി. കണ്ടെടുത്തിട്ടുള്ള മറ്റ് ആയുധങ്ങള്‍ കൂടി അയച്ച് തെളിവ് ശേഖരിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.

അതിനൊപ്പം തന്നെ ഉയരം കുറഞ്ഞയാള്‍ ഉയരംകൂടിയയാളെ ആക്രമിച്ച രീതിയിലാണ് ജിഷയുടെ ശരീരത്തിലെ മുറിവുകളും ഭീത്തിയിലെ രക്തം പുരണ്ട കൈപ്പടയും. എന്നാല്‍ നല്ല ഉയരമുള്ളയാളാണ് പ്രതി. അതേസമയം ഡിഎന്‍എ ടെസ്റ്റ് അനുകൂലമായതിനാല്‍ ഇനി കൂടുതലൊന്നും നോക്കാനില്ലെന്ന നിലപാടിലാണ് പൊലീസ്. അതേസമയം കളിയാക്കിയത് കൊണ്ടാണ് കൊല ചെയ്തതെന്ന പ്രതിയുടെ മൊഴി പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. തന്നെ കാണുമ്പോഴെല്ലാം ജിഷ പരിഹസിച്ചിരുന്നെന്നും കൊല്ലപ്പെട്ട ദിവസം തന്നെ പരിഹസിക്കരുതെന്ന് പറയാനാണ് ചെന്നതെന്നുമായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇത്ര ക്രൂരമായി കൊല ചെയ്തത് എന്തിനാണെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നില്ല.

© 2024 Live Kerala News. All Rights Reserved.