ജിഷയുടെ ഘാതകന്റെ രേഖാ ചിത്രവുമായി സാമ്യം; വിശദീകരണവുമായി യുവാവ് രംഗത്ത്

കൊച്ചി: പെരുമ്പാവൂരില്‍ ദളിത് പെണ്‍കുട്ടി ജിഷയുടെ ഘാതകന്റെ രേഖാ ചിത്രം കഴിഞ്ഞദിവസം അന്വേഷണോദ്യേഗസ്ഥര്‍ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് രേഖാചിത്രം വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും ഉള്‍പ്പെടെ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. ഇതിനിടയില്‍ ഘാതകിയുടെതെന്ന് തോന്നിപ്പിക്കുന്ന ഛായയുള്ള യുവാവിന്റെ ചിത്രവും സോഷ്യല്‍മീഡിയയില്‍ രേഖാചിത്രത്തോടൊപ്പം പ്രചരിച്ചു. രേഖാചിത്രം പ്രചരിച്ചതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവാവ്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

പറവൂരിലെ ഒരു തുണിക്കടയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന തസ്ലിക് കെ വൈ എന്ന യുവാവാണ് കാഴ്ചയില്‍ സാമ്യമുള്ളതിനാല്‍ സോഷ്യല്‍മീഡിയയിലൂടെ ചര്‍ച്ചയാകുന്നത്. എന്നാല്‍ തന്നെ ഇത് ഏറെ വേദനിപ്പിക്കുന്നുവെന്ന് തസ് ലിക് ഫെയ്‌സ്ബുക്കില്‍ പറയുന്നു. തന്നെയല്ല ആരെയും ഇതുപോലെ വേദനിപ്പിക്കരുതെന്നാണ് തസ്‌ലികിന്റെ അപേക്ഷ.

© 2024 Live Kerala News. All Rights Reserved.