ജിഷ വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ട; അന്വേഷണത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂരിലെ ജിഷ വധക്കേസില്‍ സിബിഐ അന്വേഷണത്തിന്റെ സാഹചര്യമില്ലെന്ന് ഹൈക്കോടതി. അന്വേഷണത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണ്. ഈ സാഹചര്യത്തില്‍ അന്വേഷണം സിബിഐക്ക് വിടുന്നത് ഉചിതമാകില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കക്ഷികള്‍ക്ക് നല്‍കേണ്ടതില്ല. മരിച്ചാലും ഇരയുടെ സ്വകാര്യത നിലനില്‍ക്കും. ഇരയുടെ പേര് മാധ്യമങ്ങളില്‍ വരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.