സരിത എസ് നായര്‍ ഡിജിറ്റല്‍ തെളിവുകള്‍ ഇന്ന് സോളാര്‍ കമ്മീഷന് കൈമാറും; കേരളത്തെ ഞെട്ടിപ്പിക്കുന്ന തെളിവുകളെന്ന് സരിത

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ ഡിജിറ്റല്‍ തെളിവുകള്‍ ഇന്ന് സോളാര്‍ കമ്മീഷന് കൈമാറും.കേരളത്തെ ഞെട്ടിപ്പിക്കുന്ന ഡിജിറ്റല്‍ തെളിവുകളാണ്് കമ്മീഷന് കൈമാറുകയെന്ന് സരിത നേരത്തെ പറഞ്ഞിരുന്നു. സോളാര്‍ ഇടപാടില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, പ്രമുഖ വ്യക്തികള്‍ എന്നിവര്‍ക്ക് താനുമായുള്ള ബന്ധത്തിന്റെ തെളിവുകളാണ് കഴിഞ്ഞ ദിവസം സോളാര്‍ കമ്മീഷന് കൈമാറിയതെന്നാണ് സരിതയുടെ അവകാശ വാദം. തന്നെ അറിയില്ലെന്നും താനുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി പറയുന്നത് കളവാണെന്ന് തെളിയിക്കുന്നതാണ് ഡിജിറ്റല്‍ തെളിവുകളാണെന്ന് സരിത പറയുന്നു.

ഉമ്മന്‍ചാണ്ടിയില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്നും പല അഴിമതി ഇടപാടിനും ഉമ്മന്‍ചാണ്ടി തന്നെ ഉപയോഗിച്ചുവെന്നും സരിത എസ് നായര്‍ വെളിപ്പെടുത്തിയിരുന്നു. ആര്യാടനും വിഷ്ണുനാഥിനും ഹൈബിക്കും എതിരെയും സരിത എസ് നായര്‍ ആഞ്ഞടിച്ചു. കേരളം താങ്ങാത്ത കാര്യങ്ങള്‍ കമ്മീഷന് മുന്നില്‍ പറയുമെന്ന് സരിത കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.