#Justice for Jisha ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ പൂര്‍വ്വവൈരാഗ്യം; കൊലനടത്തിയത് അടുത്ത ബന്ധമുള്ളയാളെന്ന് പൊലീസ്; അയല്‍വാസികളെയും ബന്ധുക്കളെയും ചോദ്യം ചെയ്യല്‍ തുടരുന്നു

കൊച്ചി: പെരുമ്പാവൂരിലെ ദളിത് പെണ്‍കുട്ടി ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ പൂര്‍വ്വവൈരാഗ്യമാണെന്ന് പൊലീസിന്റെ കണ്ടെത്തല്‍. ജിഷയുമായി അടുത്ത ബന്ധമുള്ള ഒരാളാണ് കൊല നടത്തിയതെന്നും പൊലീസ് സംശയിക്കുന്നു. അയല്‍വാസികളെയും ബന്ധുക്കളെയും സുഹത്തുക്കളെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ അടുത്ത പരിചയമുള്ളവരാണ് എന്ന് നിഗമനത്തിലാണ് അന്വേഷണ സംഘം. ഇതിന് മതിയായ തെളിവുകള്‍ പൊലീസിന് ലഭിച്ചു കഴിഞ്ഞു. കുടിപ്പകയാണ് കൊലപാതകത്തിന് കാരണം. ജിഷയെ കാണുമ്പോഴെല്ലാം കൊലയാളിക്കുണ്ടായ വൈരാഗ്യമാണ് ഈ നിഷ്ഠൂര കൊലക്ക് പിന്നിലെന്നാണ് പൊലീസിന്റെ അനുമാനം. ജിഷയുടെ ബന്ധുക്കളേയും അയല്‍വാസികളേയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചുകൊണ്ടാണ് അന്വേഷണം പുരോഗമിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.