ജിഷയുടെ സഹോദരിയ്ക്ക് ഇതരസംസ്ഥാന തൊഴിലാളിയുമായി വഴിവിട്ട ബന്ധം; ദീപയ്ക്ക് ബായിയുമായുള്ള ബന്ധത്തിന്റെ നിര്‍ണ്ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചു

കൊച്ചി: നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട പെരുമ്പാവൂര്‍ ജിഷയുടെ സഹോദരി ദീപയ്്ക് ഇതര സംസ്ഥാന തൊഴിലാളിയുമായി വഴിവിട്ട ബന്ധമുള്ളതായി പൊലീസിന് തെളിവ് ലഭിച്ചു.ബായ് എന്നറിയപ്പെടുന്ന ഇയാളുമായി ദീപയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. തനിക്ക് ഹിന്ദിയും ഒരു ഹിന്ദിക്കാരനേയും അറിയില്ലെന്ന ദീപയുടെ വാദത്തെ പൊളിക്കുന്നതാണ് തെളിവുകള്‍. ഇരുവരും ഒന്നിച്ച് പലയിടങ്ങളിലും സഞ്ചരിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. ചൊവാഴ്ച നാലു മണിക്കൂറോളം ദീപയെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഈ നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ദീപയ്ക്ക് കുടുംബവുമായി ബന്ധമുണ്ടായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വളയന്‍ചിറങ്ങരയിലുള്ള ആലിന്‍ചുവട് കോളനിയില്‍ അമ്മയുടെ സഹോദരന്‍ സുരേഷിനൊപ്പമായിരുന്നു ദീപ താമസിച്ചിരുന്നത്. ഈ കാലയളവില്‍ അമ്മയേയും സഹോദരിയേയും കാണാന്‍ ഒരിക്കല്‍ പോലും ദീപ എത്തിയിരുന്നില്ല. കുടുംബവുമായി അകന്നു നിന്ന സമയത്ത് ദീപയ്ക്ക് നിരവധി സൗഹൃദങ്ങള്‍ ഉണ്ടായിരുന്നു. ജിഷ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തവരില്‍ അധികവും ദീപയുടെ അടുത്ത സുഹൃത്തുക്കളാണെന്ന് പൊലീസ് പറഞ്ഞു. ബസ് ഡ്രൈവര്‍മാരും ഇതരസംസ്ഥാന തൊഴിലാളികളും ഇക്കൂട്ടത്തില്‍ പെടുന്നുണ്ട്. വരും ദിവസങ്ങളില്‍ ദീപയെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദീപയുടെ സുഹൃത്ത്, ജിഷ നൃത്തം പഠിപ്പിച്ച വിദ്യാര്‍ത്ഥി, ജിഷയുടെ അയല്‍വാസി എന്നിവര്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്.

അതേസമയം, ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ വാടക കൊലയാളിയാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ജിഷയുടെ വീടിരിക്കുന്ന പുറംപോക്ക് റോഡാക്കി മാറ്റാന്‍ ചിലര്‍ നേരത്തെ ശ്രമം നടത്തിയിരുന്നു. ഇതിനെതിരെ ജിഷ ശക്തമായി രംഗത്തെത്തിയത് ശത്രുക്കളെ ഉണ്ടാക്കിയെന്നാണ് സൂചന. റിയല്‍ എസ്റ്റേറ്റ് ലോബിയുടെ ഭീഷണി ജിഷയ്ക്ക് ഉണ്ടായിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളിലേക്ക് വഴിതിരിച്ചു വിടുന്നതിനാവാം ജിഷയെ മൃഗീയമായി കൊലപ്പെടുത്തിയതെന്നും സംശയമുണ്ട്. ജിഷ കൊല്ലപ്പെട്ട് രണ്ടാഴ്ച്ച പിന്നിടുമ്പോഴും കുറ്റവാളിയെക്കുറിച്ച് യാതൊരു സൂചനയും പൊലീസിന് ലഭിച്ചില്ല. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തവരില്‍ നിന്നൊന്നും യാതൊരു വിവരവും പൊലീസിന് ലഭിച്ചില്ല.

© 2024 Live Kerala News. All Rights Reserved.