സംസ്ഥാനത്തൊട്ടാകെ പ്രഖ്യാപിച്ച ഹര്‍ത്താല് എറണാകുളം ജില്ലയില്‍ ഒതുങ്ങി; ഇതര ജില്ലകള്‍ സാധാരണ നിലയില്‍

തൃശൂര്‍: പെരുമ്പാവൂരില്‍ അതിക്രൂരമായി കൊലചെയ്യപ്പെട്ട ദളിത് പെണ്‍കുട്ടി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദളിത് കോഓര്‍ഡിനേഷന്‍ മൂവ്‌മെന്റ് എറണാകുളം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. നേരത്തെ സംസ്ഥാനത്തൊട്ടാകെ പ്രഖ്യാപിച്ച ഹര്‍ത്താല് പിന്നീട് എറണാകുളം ജില്ലയില്‍ മാത്രമായി ചുരുക്കുകയായിരുന്നു. ഞായറയ്ക്കല്‍, അയ്യമ്പിള്ളി, വെളിയാത്താമ്പറമ്പ് തുടങ്ങിയ ഇടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടയുകയും കടയടപ്പിക്കുകയും ചെയ്യുന്നുണ്ട. മറ്റ് അക്രമ സംഭവങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

© 2025 Live Kerala News. All Rights Reserved.