പെരുമ്പാവൂര്‍: കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടി ജിഷയുടെ സഹോദരി ദീപ തനിക്ക് ഹിന്ദി അറിയില്ലെന്ന പൊലീസിന് മൊഴിനല്‍കിയ ആ വാദം പൊളിയുന്നു. ദീപയ്ക്ക് നന്നായി ഹിന്ദി സംസാരിക്കാനറിയാമെന്ന് ് ദീപ ജോലി ചെയ്യുന്ന കടയുടമയുടെ മൊഴി. വളയന്‍ചിറങ്ങരയില്‍ ദീപ ജോലി ചെയ്തിരുന്ന സ്റ്റേഷനറി കടയുടെ ഉടമയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. കടയില്‍ എത്തുന്ന ഇതര സംസ്ഥാനക്കാരുമായി ഹിന്ദിയില്‍ ആശയവിനിമയം നടത്തിയിരുന്നതു ദീപയാണെന്നാണ് മൊഴി. ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ദീപയുടെ സുഹൃത്തായ ഇതര സംസ്ഥാനക്കാരനെ പൊലീസ് തിരയുന്നതായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍, തനിക്കു ഹിന്ദി അറിയില്ലെന്നും അങ്ങനെയൊരു സുഹൃത്തില്ലെന്നും ദീപ പറഞ്ഞിരുന്നു. മാധ്യമങ്ങള്‍ തങ്ങളെ കൊല്ലാതെ കൊല്ലുകയാണെന്നും ദീപ ആരോപിച്ചിരുന്നു.
ഇതിനിടെ ജിഷ കൊല്ലപ്പെട്ടിട്ട് 13 ദിവസം പിന്നിടുമ്പോഴും പൊലീസിന് യാതൊരു തുമ്പും കിട്ടകിയില്ല. നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. അതേസമയം കൊലയാളിയുടെ വിരലടയാളം കേന്ദ്രീകരിച്ചാണിപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. അയല്‍വീടുകളിലുള്ളവരുടെ മൊഴിയെടുക്കല്‍ ഊര്‍ജ്ജിതമായാണ് നടക്കുന്നത്.