കൊച്ചി: പെരുമ്പാവൂരില്‍ ബലാത്സംഘത്തിന് ശേഷം നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട ജിഷയുടെ സഹോദരി ദീപയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. ആശുപത്രിയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. രഹസ്യ കേന്ദ്രത്തിലാണ് ദീപയെ പൊലീസ് ചോദ്യം ചെയ്യുന്നത്. ഇതരസംസ്ഥാന തൊഴിലാളികളുമായുള്ള ബന്ധമാണ് ദീപയെ ചോദ്യം ചെയ്യാന്‍ കാരണം. ദീപയ്ക്ക് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.