ജിഷയെ കൊലയ്ക്ക് കൊടുത്തിട്ട് എനിക്കെന്ത് കിട്ടാനാണ്; ഇതരസംസ്ഥാനക്കാരനുമായി ബന്ധമില്ലെന്നും ജിഷയുടെ സഹോദരി

പെരുമ്പാവൂര്‍: ജിഷയെ കൊലയ്ക്ക് കൊടുത്തിട്ട് എനിക്കെന്ത്  കിട്ടാനാണെന്നും മാധ്യമ പ്രവര്‍ത്തകരോട് ജിഷയുടെ സഹോദരി ദീപ ചോദിച്ചു. തനിക്ക് ഇതരസംസ്ഥാന തൊഴിലാളി സുഹൃത്തില്ലെന്നും തനിക്ക് ഹിന്ദി അറിയില്ലെന്നും ദീപ പറഞ്ഞു. എന്നാല്‍ തനിക്കു ചിലരെ സംശയമുണ്ടെന്നും പറഞ്ഞു. ജിഷയുടെ കേസ് ആരോക്കെയോ ചേര്‍ന്ന് തേച്ച് മാച്ച് കളയാന്‍ ശ്രമിക്കുന്നെന്നും ദീപ പറഞ്ഞു. എനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം പൊലീസിനോടും വനിതാ കമ്മിഷനോടും പറഞ്ഞിട്ടുണ്ട്. തങ്ങളുടെ കുടുംബത്തെ തകര്‍ക്കാന്‍ ആരോ ശ്രമിക്കുന്നുണ്ടെന്നും ദീപ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

വീട് പണിയുന്നിടത്ത് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അവിടെ മലയാളികളായ ചില പണിക്കാരുമായിട്ടാണ് പ്രശ്‌നങ്ങളുണ്ടായിരുന്നത്. അവര്‍ ജിഷയോട് മോശമായി പെരുമാറിയിരുന്നതായി പറഞ്ഞിരുന്നു. അപ്പോള്‍ അമ്മയേയും മകളെയും വെച്ചേക്കില്ലെന്ന് അവര്‍ പറഞ്ഞതായി ജിഷ പറഞ്ഞിരുന്നു. എന്നാല്‍ അമ്മ ആ പ്രശ്‌നങ്ങളെല്ലാം സംസാരിച്ചു തീര്‍ത്തിരുന്നെന്നും ദീപ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.