ദളിത് പെണ്‍കുട്ടിയുടെ കൊലപാതകം വനിതാ ഐപിഎസ് ഉദ്യോഗസ്ഥ അന്വേഷിക്കണം; നിലവിലുള്ള ഉദ്യോഗസ്ഥരെ മാറ്റണമെന്നും സീതാറാം യെച്ചൂരി

കൊച്ചി: പെരുമ്പാവൂരില്‍ ദളിത് പെണ്‍കുട്ടി ജിഷയുടെ കൊലപാതകം വനിതാ ഐപിഎസ് ഉദ്യോഗസ്ഥ അന്വേഷിക്കണമെന്നും നിലവിലുള്ള ഉദ്യോഗസ്ഥരെ മാറ്റണമെന്നും സീതാറാം യെച്ചൂരി. ഇത് വാദപ്രതിവാദങ്ങളുടെ സമയമല്ല, കൊലയാളിയെ എത്രയും പെട്ടെന്ന് കണ്ടെത്തണം. ജിഷ വിഷയത്തില്‍ ദേശീയ തലത്തില്‍ പ്രക്ഷോപം ആരംഭിച്ചതായും യെച്ചൂരി പറഞ്ഞു. ഇന്ന് രാവിലെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ജിഷയുടെ അമ്മയെ കണ്ടതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെച്ചൂരി.

© 2024 Live Kerala News. All Rights Reserved.