#Justice For Jisha ജിഷയുടെ സഹോദരിയുടെ സുഹൃത്തായ ഇതരസംസ്ഥാന തൊഴിലാളി കസ്റ്റഡിയില്‍; പിടികൂടിയത് ബാംഗ്ലൂരില്‍ നിന്ന്

കൊച്ചി: പെരുമ്പാവൂവിരില്‍ അതിക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരിയുടെ സുഹൃത്തായ ഇതരസംസ്ഥാന തൊഴിലാളി കസ്റ്റഡിയില്‍. ഇന്ന് പുലര്‍ച്ചെ ബാംഗ്ലൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ക്ക് പൊലീസ് തയ്യാറാക്കിയ രേഖാചിത്രവുമായി സാമ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദീപയുടെ മൂന്ന് സുഹൃത്തുക്കള്‍ക്ക് ജിഷയെ പരിചയമുണ്ടായിരുന്നു.
ദീപയുടെ സുഹൃത്തുക്കളില്‍ രണ്ട് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതില്‍ ഒരാള്‍ മലയാളിയാണ്. കുടുംബത്തില്‍ നിന്ന് മാറി താമസിക്കുന്ന അച്ഛന്റെ വീട്ടില്‍ ദീപ പോകാറുണ്ടായിരുന്നു. ഇവിടെ വച്ചാണ് ദീപയുടെ സുഹൃത്തുക്കള്‍ ജിഷയെ പരിചയപ്പെടുന്നത്. ദീപ കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഇന്ന് കസ്റ്റഡിയിലായ ഇതരസംസ്ഥാന തൊഴിലാളി സംസ്ഥാനം വിട്ടിരുന്നു. ഇതാണ് പ്രധാനമായും ഇയാളിലേക്ക് സംശയ മുന നീളാന്‍ കാരണം.
ദീപയുടെ മൊഴി പ്രകാരമാണ് അവരുടെ സുഹൃത്തുക്കളിലേക്ക് അന്വേഷണം നീണ്ടത്. നേരത്തെ ജിഷയുടെ അയല്‍വാസി അടക്കം നിരവധി പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താനായിട്ടില്ല. കൊലപാതകം നടന്ന് പന്ത്രണ്ട് ദിവസം പിന്നിട്ടിട്ടും യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താനാകാത്ത പൊലീസ് അലംഭാവത്തിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇന്ന് ഒരാള്‍ കൂടി കസ്റ്റഡിയില്‍ ആയത്്.

© 2024 Live Kerala News. All Rights Reserved.