കേരളത്തില്‍ അമ്മമാരും സഹോദരിമാരും സുരക്ഷിതരല്ല; ജിഷ കൊലപാതകക്കേസ് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തിന് തയാറാണെന്നും രാജ്‌നാഥ് സിംഗ്

കൊല്ലം: കേരളത്തില്‍ അമ്മമാരും സഹോദരിമാരും സുരക്ഷിതരല്ലെന്നും രാജ്‌നാഥ് സിംഗ് ആരോപിച്ചു. പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ കൊലപാതകക്കേസ് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. കേരളത്തില്‍ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ പരാജയമാണ് ഇതിന് കാരണം. ജിഷയുടെ മരണത്തില്‍ തനിക്ക് അതിയായ ദുഖമുണ്ടെന്നും കുറ്റവാളികളെ രക്ഷപെടാന്‍ അനുവദിക്കരുതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ചാത്തന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

© 2025 Live Kerala News. All Rights Reserved.