ജിഷയുടെ ഘാതകര്‍ക്ക് വധശിക്ഷ നല്‍കണം; സമൂഹം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും വിഎം സുധീരന്‍

കൊച്ചി: ജിഷയുടെ ഘാതകര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം.സുധീരന്‍. സമൂഹം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തില്‍ എല്‍ഡിഎഫ് രാപ്പകല്‍ സമരം നടത്തേണ്ടിയിരുന്നില്ല. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു. പെരുമ്പാവൂരിലെ താലൂക്ക് ആശുപത്രിയിലെത്തി ജിഷയുടെ അമ്മയെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

© 2024 Live Kerala News. All Rights Reserved.