#JusticeForJisha ജിഷ കൊല്ലപ്പെട്ട ദിവസം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ യുവാവിനെ കണ്ടെത്താന്‍ ശ്രമം; കൊന്നത് കഴുത്തുഞെരിച്ച്; ശരീരത്തിലെ മുറിവുകള്‍ മാരകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: ജിഷ കൊല്ലപ്പെട്ട ദിവസം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ യുവാവിനെക്കുറിച്ച് അന്വേഷണം തുടങ്ങി. മഞ്ഞ ടീഷര്‍ട്ടും കറുത്ത പാന്റ്‌സും ധരിച്ച യുവാവിനെ കണ്ടെത്താനാണു പൊലീസ് ശ്രമം. യുവാവിനെ നേരില്‍ കണ്ട രണ്ടുപേര്‍ നല്‍കിയ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് രേഖാചിത്രം തയാറാക്കിയിട്ടുണ്ട്.
ജിഷയെ കൊലപ്പെടുത്തിയത് കഴുത്തു ഞെരിച്ചാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കശേരുക്കള്‍ തകരുന്ന തരത്തിലാണ് ഞെരുക്കിയിരിക്കുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവുകളുണ്ടായിട്ടുണ്ട്. പ്രധാന അവയവങ്ങള്‍ക്കും മാരകമായ മുറിവുകളേറ്റിട്ടുണ്ട്. പുറത്ത് കടിയേറ്റ പാടുകളുണ്ട്. ഈ മുറിവുകളും കഴുത്തുഞെരിച്ചതും മരണത്തിന് കാരണമായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഷയുടെ ഇരു ചുമലകളും ശക്തമായി പിടിച്ചു തിരിച്ച അവസ്ഥയിലായിരുന്നു. പെണ്‍കുട്ടിയെ കീഴ്‌പ്പെടുത്തുന്നതിനുള്ള ശ്രമത്തിലായിരിക്കാം പുറത്തു കടിച്ച് മുറിവേല്‍പ്പിച്ചിരിക്കുന്നത്. ശരീരം തുളഞ്ഞിറങ്ങുന്ന രീതിയിലുള്ള കടിയാണ് പുറത്തേറ്റിരിക്കുന്നത്. ജിഷയുടെ ആന്തരികാവയവങ്ങളുടേതുള്‍പ്പെടെയുള്ള ഡിഎന്‍എ പരിശോധന തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലായിരിക്കും നടത്തുക.

© 2024 Live Kerala News. All Rights Reserved.