#justiceforjisha കേരളത്തില്‍ കഴിവില്ലാത്ത മുഖ്യമന്ത്രി ഭരിക്കുന്നതിന്റ ദോഷമാണിത്; വിഎസ് ജിഷയുടെ മാതാവിനെ സന്ദര്‍ശിച്ചു

കൊച്ചി: കേരളത്തില്‍ കഴിവില്ലാത്ത മുഖ്യമന്ത്രി ഭരിക്കുന്നതിന്റെ ദോഷമാണിതെന്ന് വിഎസ് അച്യുതാനന്ദന്‍. കഴിവുളള മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ പെരുമ്പാവൂരിലെ ക്രൂരമായ ബലാത്സംഗം പോലുളള തെമ്മാടിത്തരങ്ങള്‍ നടക്കുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.ജിഷയുടെ കൊലപാതകത്തില്‍ നടക്കുന്ന പൊലീസ് അന്വേഷണം തൃപ്തികരമല്ല. പെരുമ്പാവൂരില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ താലൂക്ക് ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു വിഎസ്. ആശുപത്രിയില്‍ എത്തിയ മുഖ്യമന്ത്രിയും കൂട്ടരും പത്രക്കാരെ ആട്ടിയോടിക്കുകയാണെന്നും, കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ന്യായവാദങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.