#justiceforjishaവണ്ടിയിടിച്ച് കൊല്ലുമെന്ന് അയല്‍വാസി ഭീഷണിപ്പെടുത്തി; വണ്ടിയുമായി ഇയാള്‍ പലതവണ വന്നു; ഇക്കാര്യം പൊലീസില്‍ പറഞ്ഞതായും ജിഷയുടെ മാതാവ്;ജിഷയെ കൊലപ്പെടുത്തിയത് ഒരാളാണെന്ന് ഐജി

പെരുമ്പാവൂര്‍: വണ്ടിയിടിച്ച് കൊല്ലുമെന്ന് അയല്‍വാസി ഭീഷണിപ്പെടുത്തുകയും പലതവണ വണ്ടിയുമായി ഇയാള്‍ വന്നതായും ബലാത്സംഘത്തിനിരയായ ശേഷം കൊല്ലപ്പെട്ട ജിഷയുടെ മാതാവ്. ഇക്കാര്യം പൊലീസില്‍ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. മകളുടെ സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടായിരുന്നു. ഇത് പൊലീസിനോടും പറഞ്ഞിരുന്നു. മാനുഷിക പരിഗണന ലഭിച്ചില്ലെന്നും ജിഷയുടെ മാതാവ് രാജേശ്വരി പറഞ്ഞു. വീട്ടില്‍ ആരുമില്ലാത്ത സമയം മനസിലാക്കിയ ആരോ ആണ് കൊലപാതകത്തിന് പിന്നിലെന്ന് ജിഷയുടെ സഹോദരിയും സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ പിന്നില്‍ ആരാണെന്ന് അറിഞ്ഞുകൂടെന്നും ജിഷയുടെ സഹോദരി പറഞ്ഞു. ജിഷയെ കൊലപ്പെടുത്തിയത് ഒരാളാണെന്നും ദല്‍ഹി മോഡല്‍ കൊലപാതകമല്ലെന്നും ഐ.ജി. മഹിപാല്‍ യാവദ്. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവര്‍ പ്രതികളാണെന്ന് പറയാന്‍ സാധിക്കില്ലെന്നും ഐ.ജി വ്യക്തമാക്കി. പ്രതിയെ കണ്ടവരില്ല. രണ്ട് ദിവസത്തിനുള്ളില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുമെന്നും ഐ.ജി വ്യക്തമാക്കി. കൊലപാതകം ചെയ്തത് ഒരാളാണ്. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അന്വേഷണത്തിന് സഹായകരമാകുമെന്നും ഐ.ജി മഹിപാല്‍ യാദവ് പറഞ്ഞു. പൂര്‍വ വൈരാഗ്യ സാധ്യതയും പൊലീസ് പരിഗണിക്കുന്നുണ്ട്. ജിഷ കൊല്ലപ്പെടുമ്പോള്‍ അമ്മ ജോലിക്ക് പോയിരുന്നു. മാനഭംഗം ചെയ്യപ്പെട്ട ശേഷം ജനനേന്ദ്രീയത്തില്‍ ക്രൂരമായ രീതിയില്‍ പരുക്കേല്‍പിച്ചാണ് ജിഷയെ കൊലപ്പെടുത്തിയത്. ശരീരത്തില്‍ 30 ഓളം മുറിവുകളുമുണ്ടായിരുന്നു. ഡല്‍ഹി കൂട്ടബലാത്സംഘത്തിന് സമാനമായ ക്രൂരതകളാണ് ജിഷയ്ക്കും മരിക്കുന്നതിന് മുമ്പ് ഏറ്റുവാങ്ങേണ്ടി വന്നത്.

© 2024 Live Kerala News. All Rights Reserved.