കേരളം പനിച്ച് വിറയ്ക്കുന്നു

കോഴിക്കോട്: കാലവര്‍ഷം എത്തിയതോടെ സംസ്ഥാനം പനി ഭീതിയില്‍ കോഴിക്കോടു മാത്രം ഈ മാസം 22913 പേരാണ് പനി ബാധിച്ചത്.ഇതില്‍ 434 പേര്‍ക്ക് പനിബാധിച്ചതായി സംശയം.ഡെങ്കിപ്പനി ബാധിച്ച് രണ്ടുപേര്‍ മരിച്ചു.10 പേര്‍ക്ക് എലിപ്പനിയുടെ രോഗലക്ഷണം ഏഴുപേര്‍ക്ക് രോഗം സഥിരീക്കരിച്ചു . എച്ച് 1 എന്‍ 1, ചിക്കന്‍പോക്‌സ്, മലമ്പനിയും പടരുന്നു. മലയോര മേഖലയിലാണ് പനി കൂടുതല്‍ പടരുന്നത്. സംസ്ഥാനത്ത് എന്‍ ആര്‍ എച്ച് എം വഴി കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാനുള്ള പദ്ധതി ഇതുവരെയും പൂര്‍ത്തിയായിട്ടില്ല.
കോഴിക്കോട് തൃശ്ശൂര്‍ ജില്ലകളില്‍ കരിമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.വയനാട് ജില്ലയുടെ ആദിവാസി മേഖകളിലും ആലപ്പുല തീരദേശ ഭാഗങ്ങളിലുമാണ് പനി പടര്‍ന്നു പിടിക്കുന്നത്. ആവശ്യത്തിന് ഡോക്ടര്‍മാരില്ലത്തതിനാല്‍ രോഗികള്‍ക്ക് കൃത്യസമയത്ത് ചികില്‍സ ലഭിക്കാത്തതും ഏറെ ദുരിതത്തിലാഴ്ത്തുന്നു.

© 2024 Live Kerala News. All Rights Reserved.